Connect with us

National

സര്‍ക്കാറിന്റെ ഭരണ പരാജയം മറക്കാന്‍ ബി ജെ പിയെ ആയുധമാക്കണ്ടെന്ന് വസുന്ധരാജ സിന്ധ്യ

Published

|

Last Updated

ജയ്പൂര്‍| കോണ്‍ഗ്രസിനെ ആക്രമിച്ച് രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാജ സിന്ധ്യ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരേ സച്ചിന്‍ പൈലറ്റ് നടത്തുന്ന കലാപത്തിലാണ് ബിജെപി നേതാവിന്റെ വിമര്‍ശനം.

ഭരണകക്ഷിയില്‍ ഉണ്ടായ ആഭ്യന്തരകലഹത്തില്‍ സംസ്ഥാനം വലിയ വിലകൊടുക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു. നിരവധി പ്രശ്‌നങ്ങളിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കൊവിഡില്‍ 500 പേര്‍ മരിക്കുകയും 28,000ത്തിനോടടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇത്തരം രാഷ്ട്രീയം കളിക്കുന്നത്. അതേസമയം തന്നെ വെട്ടുകളി ശല്യം നിരവധി കര്‍ഷകരെ ദുരിതത്തിലാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. കോണ്‍ഗ്രസിന്റെ ഭരണത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ഇത് മറച്ചുവെക്കുന്നതിന് വേണ്ടി ബി ജെ പിക്കെതിരേ ആരോപണമുന്നയിക്കേണ്ടെന്നും അവര്‍ പറഞ്ഞു. സര്‍ക്കാറിനെ ബി ജെ പി അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അവര്‍. ഇത് ആദ്യമായാണ് രാജസ്ഥാനിലെ രാഷട്രീയ പ്രതിസന്ധിയില്‍ ബി ജെ പി നേതാവ് പ്രസ്താവന ഇറക്കുന്നത്.