Connect with us

Kerala

പാലത്തായി കേസില്‍ വീഴ്ച സംഭവിച്ചോ എന്ന് സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണം: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | പാലത്തായി പീഡനക്കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കാനുണ്ടായ സാഹചര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ തലത്തില്‍ പ്രത്യേകം പരിശോധിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇതുപോലെ ഒരു പ്രധാനപ്പെട്ട കേസ് അതാത് ഘട്ടങ്ങളില്‍ വേണ്ടവിധം കൈാകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗ്‌സഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഒരു ഘട്ടം കഴിഞ്ഞപ്പോഴാണ് ആ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. അതിന് ശേഷം നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍ കാണുന്നത്. ഏറ്റവും ഒടുവില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള ഇടപെടലും അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തി. ഇതുസംബന്ധിച്ച ചില വിവരങ്ങള്‍ കൂടി ലഭിക്കാനുണ്ട്. അതിന് ശേഷം പോക്‌സോ ചുമത്തുന്നത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുമെന്ന് കോടതിയില്‍ അന്വേഷണ സംഘം ബോധിപ്പിച്ചതായും കോടിയേരി പറഞ്ഞു.

കോടതിയാണ് പ്രതിക്ക് ജാമ്യം നല്‍കിയതെങ്കിലും ഇത്തരമൊരു ജാമ്യം ലഭിക്കുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നോ ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്നും ഗവണ്‍മെന്റ് പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest