Connect with us

International

പാക് ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രപ്രതിനിധികളെ കാണാന്‍ അനുമതി

Published

|

Last Updated

ഇസ്ലാമാബാദ്| കുല്‍ഭൂഷണ്‍ ജാദവുമായി കൂടികാഴ്ചക്ക് മൂന്നാതവണയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി വാഗ്ദാനം ചെയ്ത് പാകിസ്ഥാന്‍. പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര പ്രതിനിധികളെ കാണാനാകുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.

ഇന്നലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ നയന്ത്രപ്രതിനിധികളെ കാണാന്‍ ജാദവിനെ പാകിസ്ഥാന്‍ അനുവദിച്ചിരുന്നു. ഇതിന് പിന്നാലായാണ് മൂന്നാമതും കാണാന്‍ അനുമതി നല്‍കിയത്. ജാദവിനെ സ്വന്ത്രമായി കാണാന്‍ സാധിക്കുന്നില്ലെന്നും അന്താരാഷട്ര ട്രൈബൂണല്‍ വിധി പാകിസ്ഥാന്‍ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു.

കഴിഞ്ഞ നാല് വര്‍ഷമായി വിഷയത്തില്‍ അനാവശ്യ പുകമറ സൃഷട്ടിക്കുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാനുള്ള നിയമനടപടികള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തേ ഉത്തരവിട്ടതാണ്. 2016 ലാണ് ഇന്ത്യയുടെ ചാരന്‍ എന്ന് ആരോപിച്ച് നാവിക സേന മുന്‍ കമാന്‍ഡറായിരുന്ന കുല്‍ഭൂഷന്‍ ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. 2017 ഏപ്രിലില്‍ പാക് പട്ടാള കോടതി ജാദവിന് വധശിക്ഷ വിധിച്ചു.

Latest