National
വികാസ് ദുബൈയെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലില്‍ അല്ലെന്ന് യു പി പോലീസ് സുപ്രീംകോടതയില്‍

ന്യൂഡല്‍ഹി| ഗുണ്ടാതലവന്‍ വികാസ് ദുബൈയെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലില്‍ അല്ലെന്ന് യു പി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു. നിയമവും സുപ്രീംകോടതി നിര്‍ദേശങ്ങളുമനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും യു പി പോലീസ് പറഞ്ഞു.
ഈ മാസം പത്തിനാണ് വികാസ് ദുബൈ കൊല്ലപ്പെട്ടത്. യു പിയില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ വികാസിനെ മധ്യപ്രദേശില്‍ നിന്നാണ് പിടികൂടിയത്. ഇവിടെ നിന്ന് യു പിയിലേക്ക് വരുംവഴി കാര്‍ അപകടത്തില്‍പ്പെടുത്തി രക്ഷപ്പെടാന്‍ വികാസ് ശ്രമം നടത്തിയപ്പോഴാണ് കൊലപ്പെടുത്തിയത്.
വികാസിനെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റമുട്ടലില്‍ അല്ല. ഈ കേസ് തെലങ്കാന വ്യാജഏറ്റുമുട്ടല്‍ കേസുമായി താരതമ്യം ചെയ്യരുത്. തെലങ്കാന ജുഡീഷ്യല്‍ കമ്മീഷന് വിട്ടിരുന്നില്ലെങ്കിലും യു പി അത് ചെയ്തിരുന്നുവെന്ന് ഡി ജി പി സുപ്രീംകോടതയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.