Connect with us

National

ദലിത് കർഷക ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണം; അതിക്രൂരവും ലജ്ജാകരവുമാണെന്ന് മായാവതി

Published

|

Last Updated

ഭോപ്പാൽ| മധ്യപ്രദേശിൽ ദലിത് കർഷക ദമ്പതികൾക്ക് നേരെയുണ്ടായ ആക്രമണം അതി ക്രൂരവും ലജ്ജാകരവുമാണെന്ന് ബി എസ് പി പ്രസിഡന്റ് മായാവതി. ബി ജെ പി ഭരണത്തിൽ വന്നതോടുകൂടി രാജ്യത്ത് ദലിതർക്കെതിരായ ആക്രമണങ്ങൾ കൂടിയതായും അവർ പറഞ്ഞു. പ്രതികൾക്കെതിരെ ശക്തമായ നിയമ നടപടികൾ കൈകൊള്ളണമെന്നും മായാവതി സർക്കാറിനോട് ആവശ്യപ്പെട്ടു.

കുടിയേറ്റം ഒഴിപ്പിക്കാൻ വന്ന ഉദ്യോഗസ്ഥർ ദലിത് കർഷക ദമ്പതികളെ മർദ്ദിക്കുന്നതും ചവിട്ടുന്നതും വീഡിയോ വഴി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം ഏറെ ക്രൂരത നിറഞ്ഞതും മനുഷ്യത്യ രഹിതവുമാണെന്ന് മായാവതി പറഞ്ഞു.

ഗുണ ജില്ലയിൽ പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും കുടിൽ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനെയാണ് സംഭവം. ജനക് പൂൽ ചക് ഗ്രാമത്തിൽ താമസിക്കുന്ന രാംകുമാർ അഹിർവാർ (37), ഭാര്യ സാവിത്രി അഹിർവാർ (35) എന്നിവരാണ് കീടനാശിനി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

കുടി ഒഴിയാൻ വിസമ്മിതിച്ച ദമ്പതികളെ പൊലീസുമാർ മർദ്ദിക്കുകയും ചെയ്തിരുന്നു. ഇവരെ പൊലീസ് മർദ്ദിക്കുന്നതും ആംബുലൻസിലേക്ക് വലിച്ചിഴക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ചൊവ്വാഴ്ച പൊലീസും റവന്യൂ അധികൃതരും ദമ്പതികളെയും കുടുംബത്തെയും കുടിയൊഴിപ്പിക്കാൻ ശ്രമിക്കുകയും പ്രദേശം അളന്നു തിരിച്ച് ചുറ്റുമതിൽ നിർമിക്കാൻ തുടങ്ങുകയുമായിരുന്നു. വിളകൾ നശിപ്പിക്കുന്നത് ദമ്പതികൾ തടയാനെത്തിയെങ്കിലും പൊലീസ് മർദ്ദിച്ചതോടെ കീടനാശിനി കുടിക്കുകയായിരുന്നു. അത്യാസന നിലയിലായ ദമ്പതികൾ പ്രദേശത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ അപലപിച്ച് കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയും മുന്നോട്ട് വന്നിരുന്നു. നാലുവർഷമായി തങ്ങൾ കൃഷി ചെയ്യുന്ന ഭൂമി പിടിച്ചെടുത്ത് വിള നശിപ്പിക്കാൻ ശ്രമിച്ച റവന്യൂ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതിന്റെ പേരിലാണ് പൊലീസ് രാംകുമാർ അഹിവാർ ഭാര്യ സാവിത്രി ദേവി എന്നിവർക്കുനേരെ അതിക്രമം അഴിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് ദമ്പതിമാർ കീടനാശിനി കഴിച്ച് കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. “ഞങ്ങളുടെ പോരാട്ടം ഇത്തരം മാനാസികാവസ്ഥയ്ക്കും അനീതിയ്ക്കും എതിരായാണ്” എന്ന് പൊലീസ് ഇവരെ മർദ്ദിക്കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ട് രാഹുൽ ട്വീറ്റ് ചെയ്തിരുന്നു.

---- facebook comment plugin here -----

Latest