Connect with us

National

കോടതിയിൽ സർ എന്ന് വിളിച്ചാൽ മതി: കൽക്കത്ത ഹൈക്കോടതി

Published

|

Last Updated

കൊൽക്കത്ത| കോടതിയിൽ മൈ ലോർഡ്, ലോർഡ്ഷിപ്പ് എന്നീ വാക്കുകൾക്ക് പകരം സർ എന്ന് ഉപയോഗിച്ചാൽ മതിയെന്ന് കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ്. എല്ലാ ജില്ലാ ജഡ്ജിമാർക്കും ചീഫ് ജഡ്ജിമാർക്കും ഇ മെയിൽ വഴി അയച്ച സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് തന്നെയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

ബ്രിട്ടീഷ് രാജ് കാലഘട്ടം മുതൽ തുടർന്നുവരുന്ന ഒരു സമ്പ്രദായത്തിനാണ് ഇതോടെ അവസാനമാകുന്നതെന്ന് നിയമവിദഗ്ധർ പറഞ്ഞു. കോടതികളിലെ ഇത്തരം കീഴ്വഴക്കങ്ങൾക്കെതിരെ പലപ്പോഴും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയിൽ നിന്ന് അടുത്തിടെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയ ജസ്റ്റിസ് എസ് മുരളീധർ അദ്ദേഹത്തെ അഭിസംബോധന ചെയ്യുമ്പോൾ മൈ ലോർഡ്, ലോർഡ്ഷിപ്പ് തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അഭിഭാഷകരോട് അഭ്യർഥിച്ചിരുന്നു.

---- facebook comment plugin here -----

Latest