രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു

Posted on: July 15, 2020 7:47 pm | Last updated: July 15, 2020 at 9:52 pm

തിരുവനന്തപുരം | മുന്‍ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. മൂന്നു മാസത്തേക്കാണ് നിയമനം.

കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുകയാണ് ചുമതല. ആരോഗ്യസെക്രട്ടറിയുമായി കൂടിയാലോചിച്ചായിരിക്കും പ്രവര്‍ത്തനം. ടൂറിസം വകുപ്പില്‍നിന്ന് വാഹനം ലഭ്യമാക്കും. ശമ്പളം ഉണ്ടാകില്ല.