Connect with us

Covid19

24 മണിക്കൂറിനിടെ രാജ്യത്ത് 29429 കേസും 582 മരണവും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ കൊവിഡ് കുതിപ്പ് നിയന്ത്രണാതീതമായി വളരുന്നു. പ്രതിരോധ നടപടികള്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ വീണ്ടും ലോക്ക്ഡൗണിലേക്ക് കടക്കുകയാണ്. ഇന്നലെ മാത്രം രാജ്യത്ത് 29429 പുതിയ കേസും 582 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലും ബ്രസീലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നത് പോലെ രാജ്യത്തെ ദിനേയുള്ള കൊവിഡ് കേസുകള്‍ 30000ത്തിലേക്ക് എത്തുന്നതില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഇതിനകം രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 936181ലെത്തി. ജീവന്‍ നഷ്ടപ്പെട്ടവരാകട്ടെ 24,305ഉം. ഇന്നലത്തെ 20572 അടക്കം 592032 പേര്‍ക്ക് രാജ്യത്ത് രോഗമുക്തിയുണ്ടായി.

മഹാരാഷ്ട്രയും തമിഴ്‌നാടും ഡല്‍ഹിയും തന്നെയാണ് വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. 24 മണിക്കൂറിനിടെ 213 മരണവും 6741 പുതിയ കേസുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ രോഗബാധിതരുടെ എണ്ണം 267665ഉം മരണം 10695ലുമെത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ 147324 കേസും 2099 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. ചെന്നൈയിലാണ് സ്ഥിതി ഏറെ ഗുരുതരമായുള്ളത്. ഇന്നലെ മാത്രം 67 മരണവും 4526 പുതിയ കേസുമാണ് സംസ്ഥാനത്തുണ്ടായത്.

ഡല്‍ഹിയേക്കാല്‍ കൂടുതല്‍ കേസുകള്‍ ഇന്നലെ കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തു. 2496 കേസും 85 മരണവും സംസ്ഥാനത്തുണ്ടായി. കര്‍ണാടകയില്‍ ഇതിനകം 44077 കേസും 842 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്നലെ 1606 കേസും 35 മരണവുമുണ്ടായി. രാജ്യതലസ്ഥാനത്ത് ആകെ രോഗബാധിതര്‍15346ലെത്തി. 3446 മരണവും ഡല്‍ഹിയിലുണ്ടായിട്ടുണ്ട്.
ഗുജറാത്തില്‍ 2069, ഉത്തര്‍പ്രദേശില്‍ 983, ബംഗാളില്‍ 980, മധ്യപ്രദേശില്‍ 673 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും കേസുകളും മരണങ്ങളും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. ബിഹാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് വീണ്ടും പ്രവേശിക്കുകയാണ്. കേരളത്തിലടക്കം വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്.