Connect with us

Covid19

കൊവിഡ് നിരീക്ഷണത്തിലായിരുന്ന എം ബി ബി എസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു

Published

|

Last Updated

കോട്ടയം |  റഷ്യയില്‍ നിന്നെത്തി വീട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന എം ബി ബി എസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ് ദിവസം മുമ്പ് റഷ്യയില്‍ നിന്ന് എത്തിയ പായിപ്പാട് സ്വദേശി കൃഷ്ണപ്രിയ(20)യാണ് വീട്ടിലെ മുറിക്കുള്ളില്‍ ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യത്തിന് വേണ്ടി കൃഷ്ണപ്രിയയുടെ വീട്ടുകാര്‍ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു. ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ വൈകിട്ട് കുട്ടിയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയല്‍വീട്ടുകാര്‍ ജനല്‍ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൃഷ്ണപ്രിയയുടെസ്രവസാമ്പിള്‍ കൊവിഡ് പരിശോധനക്കായി അയച്ചിട്ടുണ്ട്. കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞതിന്റെ മാനസിക സമ്മര്‍ദ്ദമാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതുള്‍പ്പടെയുളള കാര്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാര്‍ഥിനിയുടെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് എന്നിവ ലോക്ക് ചെയ്ത നിലയിലാണ്. പാേലീസ് ഇത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് എന്തെങ്കിലും തെളിവ് ലഭിക്കുമോയെന്നും പരിശോധിക്കുന്നുണ്ട്.

Latest