ബെംഗളൂരുവില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Posted on: July 14, 2020 7:45 am | Last updated: July 14, 2020 at 9:01 am

ബെംഗളൂരു |  കൊവിഡ് വ്യാപനം ശക്തിപ്പെട്ടതോടെ കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വരും. ഈ മാസം 22വരെയാണ് നഗരം അടച്ചിടുന്നത്. അവശ്യ സര്‍വ്വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. ഈ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ ബെംഗളൂരുവില്‍ നിന്ന് കൂട്ടത്തോടെ മടങ്ങുകയാണ്.

ലോക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതാകുന്നതും കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് ജനങ്ങളുടെ പലായനം. ബെംഗളൂരുവിന് പുറത്തുള്ള അത്തിബലെ ചെക്ക്‌പോസ്റ്റില്‍ ഉള്‍പ്പെടെ തിങ്കളാഴ്ച രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ബെംഗളൂരുവില്‍നിന്ന് മടങ്ങുന്നവരെക്കൊണ്ട് വയനാട് അതിര്‍ത്തിയിലെ കര്‍ണാടക ചെക്ക്‌പോസ്റ്റായ മൂലഹോളെയിലും കേരള അതിര്‍ത്തിയായ വാളയാറിലും വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.