Connect with us

Kozhikode

പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ച മാലിന്യവാഹനം പിന്തുടര്‍ന്ന് പിടികൂടി

Published

|

Last Updated

കോഴിക്കോട് | പോലീസിനെ വെട്ടിച്ച് കടന്നു കളയാന്‍ ശ്രമിച്ച മാലിന്യവാഹനം പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇന്നലെ അര്‍ധരാത്രി മാങ്കാവ് ബൈപ്പാസില്‍ വെച്ചാണ് കക്കൂസ് മാലിന്യം നിറച്ചെത്തിയ പിക്കപ്പ് ടാങ്കര്‍ ലോറി കസബ പോലീസിന്റെയും നാല് കണ്‍ട്രോള്‍ റൂം വാഹനങ്ങളുടെയും അവസരോചിത ഇടപെടലില്‍ പിടികൂടിയത്.

പന്തീരങ്കാവ് സി ഐ യുടെ നേതൃത്വത്തില്‍ ബൈപ്പാസില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ടാങ്കര്‍ ലോറി പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ കടന്നു കളഞ്ഞത്. നിരവധി പോലീസ് വാഹനങ്ങള്‍ ഏറെ സമയം പിന്തുടന്നാണ് മാലിന്യ ടാങ്കര്‍ ലോറി പിടികൂടിയത്.

Latest