Kerala
എ പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള എന്‍ ഐ എ സംഘം സരിത്തിനെ ചോദ്യം ചെയ്യുന്നു

കൊച്ചി | തിരുവനന്തപുരം സ്വര്‍ണക്കടത്ത് അന്വേഷണത്തിനായി എന്‍ ഐ ഐ സംഘം കൊച്ചിയിലെത്തി. എന്‍ ഐ എ ഡി വൈ എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ എന്‍ ഐ എ സംഘം ഇപ്പോള്‍ കൊച്ചി കസ്റ്റംസ് ഓഫീസിലാണുള്ളത്. കേസിലെ ഒന്നാം പ്രതി സരത്തിനെ ഇവിടെ കസ്റ്റംസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസിന് പുറമെ എന്‍ ഐ എ സംഘവും സരിത്തിനെ ചോദ്യം ചെയ്യന്നുണ്ട്. സരിത്തിനും സ്വപ്‌നക്കുമൊപ്പം ആരെല്ലാമാണ് ഉള്ളതെന്നായിരിക്കും എന്‍ ഐ എ ആദ്യഘട്ടത്തില്‍ ചോദിച്ചറിയികുക. സരത്തിനെ ചോദ്യം ചെയ്യുന്നതോടെ സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ ഐ എ കരുതുന്നത്. സരത്തില്‍ നിന്നും ലഭിക്കുന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ എന്‍ ഐ എക്ക് കഴിയും.
കേസിലെ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന സ്വപ്‌നയേയും സന്ദീപ് നായരേയും ഫാസില്‍ ഫരീദിനവെയും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ദുബൈയിലുള്ള ഫാസിലിനെ നാട്ടിലെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. സന്ദീപിനും സ്വപ്‌നക്കുമായി കേരളത്തിന് അകത്തും പുറത്തും കസ്റ്റംസ് പരിശോധന നടക്കുന്നുണ്ട്.
അതിനിടെ മുന്‍ ഐ ടി സെക്രട്ടറി ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നട്തതിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. ഫ്‌ളാറ്റിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്ത യുവമോര്‍ച്ചക്കാര്‍ ഫ്‌ളാറ്റിന്‍ കരിഓയില്‍ ഒഴിച്ചു. പോലീസെത്തി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.