Connect with us

National

ഗർഭിണിയായ ആനയെ കൊലപ്പെടുത്തിയ സംഭവം: കേരളത്തിനും കേന്ദ്രത്തിനും സുപ്രീംകോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി| മെയ് മാസത്തില്‍ പാലക്കാട് ജില്ലയില്‍ ഭക്ഷണത്തില്‍ സ്‌ഫോടക വസ്തു കലര്‍ത്തി നല്‍കി ഗര്‍ഭിണിയായ ആനയെ കൊലപ്പെടുത്തിയ പരാതിയില്‍ കേന്ദ്രത്തിനും കേരളത്തിനും മറ്റ് 12 സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

സുപ്രീംകോടതിക്ക് നല്‍കിയ ഹരജയില്‍ മൃഗങ്ങളെ കൊലപ്പെടുത്താന്‍ സ്‌ഫോടക വസ്തു ഉപയോഗിക്കുന്നത് ക്രൂരമായ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. മൃഗങ്ങളെ കൊല്ലാനായി സ്‌ഫോടക വസ്തു ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണൈന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14,21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിനും അന്തസ്സും ലംഘിക്കുന്നതാണെന്നും പറയുന്നു.

ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ ശിക്ഷ നടപ്പാക്കുന്നതിന് 1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തില്‍ ഭേഗഗതി വരുത്താന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കണമെന്നും ഹരജയില്‍ ആവശ്യപ്പെട്ടു.

മാധ്യമങ്ങളും അധികാരികളും ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും ഹരജയില്‍ ആവശ്യം ഉന്നയിച്ചു.