Connect with us

Kerala

താന്‍ നിരപരാധിയാണ് , സ്വര്‍ണക്കടത്തുമായി ബന്ധമില്ല; ജാമ്യ ഹരജിയില്‍ സ്വപ്‌ന സുരേഷ്

Published

|

Last Updated

കൊച്ചി | തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ താന്‍ നിരപരാധിയാണെന്ന് സ്വപ്ന സുരേഷ്. ഹൈക്കോടതയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് വെളിപ്പെടുത്താന്‍ ഒന്നുമില്ലെന്നും ഹരജിയില്‍ പറയുന്നു. ബാഗേജ് വിട്ടുകിട്ടിയിട്ടില്ലെന്ന് കോണ്‍സുലേറ്റ് വിളിച്ചുപറഞ്ഞതുപ്രകാരമാണ് താന്‍ കസ്റ്റംസുമായി ബന്ധപ്പെട്ടതെന്നും സ്വപ്ന ഇതില്‍ വ്യക്തമാക്കുന്നുണട്്.

കോണ്‍സുലേറ്റില്‍ നിന്ന് പോന്ന ശേഷവും അവര്‍ തന്റെ പരിചയം അവര്‍ ഉപയോഗിച്ചിരുന്നു. കോണ്‍സുലേറ്റ് നടത്തുന്ന പരിപാടികളുടെ ഭാഗമായിട്ടുണ്ട്. 2016 മുതലാണ് താന്‍ കോണ്‍സുലേറ്റ് ജീവനക്കാരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. 2019 സെപ്റ്റംബറില്‍ അവിടെ നിന്നും പോന്നു. പ്രൈസ് വാട്ടര്‍ കമ്പനിയുടെ കരാര്‍ ജീവനക്കാരിയാണ് താന്‍.

എന്നാല്‍ യു എ ഇ കോണ്‍സുലേറ്റ് തന്നോട് സൗജന്യമായി സേവനം തേടിയിട്ടുണ്ട്. യു എ ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തന പരിചയം ഉള്ളതുകൊണ്ടായിരുന്നു അത്. കോണ്‍സുലേറ്റ് നടത്തുന്ന പരിപാടിയുമായി സഹകരിച്ചിട്ടുണ്ടെന്നും ഇതിന്റെ രേഖകള്‍ കോടതിയില്‍ ഹാരജരാക്കുമെന്നും സ്വപ്ന പറഞ്ഞു.

30ാം തിയതിയാണ് വിമാനത്താവളത്തില്‍ എത്തിയബേഗ് വിട്ടുകിട്ടാന്‍ വൈകി. തുടര്‍ന്ന് തന്നെ അറ്റാഷെ വിളിച്ച് എന്തുകൊണ്ടാണ് വൈകുന്നതെന്ന് ചോദിച്ചു. കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദേശപ്രകാരം താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞു. അതിന് ശേഷം കാരണം തേടി തന്റെ ഇമെയിലില്‍ തന്നെ കസ്റ്റംസിന് മെയില്‍ അയച്ചു. കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതുപ്രകാരമാണ് ഇങ്ങനെ ചെയ്തത്. അല്ലാതെ സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ല. മാധ്യമങ്ങള്‍ മനപൂര്‍വം ക്രൂശിക്കുകയാണ്.തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്നും മാധ്യമങ്ങളെ വിലക്കണം.

തന്റെ യോഗ്യത സംബന്ധിച്ച് സംശയം ഉയര്‍ത്തുന്നതില്‍ വാസ്തവമില്ല. കോണ്‍സുലേറ്റില്‍ നിന്ന് കിട്ടിയ സാക്ഷ്യപത്രം വ്യാജമല്ലെന്നും ഓണ്‍ലൈനായി സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ സ്വപ്‌ന പറയുന്നു. അതേ സമയം ജാമ്യ ഹരജി കോടതി എപ്പോള്‍ പരിഗണിക്കുമെന്ന് വ്യക്തമല്ല.