Connect with us

National

സിലബസ് വെട്ടിക്കുറച്ചത് സിബിഎസ്ഇ വിശദീകരിക്കണം: മനീഷ് സിസോദിയ

Published

|

Last Updated

ന്യൂഡല്‍ഹി | സ്‌കൂള്‍ പാഠ്യപദ്ധതിയില്‍നിന്ന് ചില അധ്യായങ്ങള്‍ ഒഴിവാക്കുന്നതിന്റെ യുക്തി വിശദീകരിക്കണമെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സിബിഎസ്ഇയോട് ആവശ്യപ്പെട്ടു. ഇത്തരമൊരു നീക്കത്തിന് പിന്നീല്‍ ബോര്‍ഡിന് ശക്തമായ കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ 30 ശതമാനം സിലബസ് വെട്ടിക്കുറക്കാന്‍ സിബിഎസ്ഇ തീരുമാനിച്ചിരുന്നു. മതേതരത്വം , പൗരത്വം , ഫെഡറലിസം തുടങ്ങിയ ഭാഗങ്ങളാണ് ഒഴിവാക്കിയത്.

കൂടുതല്‍ പാഠ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ താന്‍ പലതവണ രംഗത്തെത്തിയിട്ടുണ്ട്. 2020-2021 അധ്യയന വര്‍ഷത്തെ സിലബസ് കുറയ്ക്കാനുള്ള സിബിഎസ്ഇ തീരുമാനത്തെ താന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ പാഠ ഭാഗങ്ങള്‍ വെട്ടിച്ചുരുക്കിയ രീതിയില്‍ തനിക്ക് ആശങ്കയുണ്ടെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു.

പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരേ കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നിരവധി അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ചിന്താഗതിയും ഇടുങ്ങിയ മനോഭാവവുമാണ് ഇതിലൂടെ പുറത്തായതെന്നു വിദ്യാഭ്യാസ വിദഗ്ധരും കുറ്റപ്പെടുത്തി.

Latest