Connect with us

Kerala

പിഞ്ചുകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച അമ്മയും കാമുകനും അറസ്റ്റില്‍

Published

|

Last Updated

അടൂര്‍ |  കഴിഞ്ഞ മാസം 30ന് അടൂര്‍ മരുതിമൂട് പള്ളിക്ക് സമീപം കൈക്കുഞ്ഞിനെ വഴിയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. ഏനാദിമംഗലം സ്വദേശികളായ ലിജ, അജയ് എന്നിവരാണ് അറസ്റ്റിലായത്. സി സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ആദ്യ വിവാഹം പിരിഞ്ഞു നില്‍ക്കുന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗര്‍ഭിണി ആയ ശേഷം ലിജ വീടിന് പുറത്തിറങ്ങിയിരുന്നില്ല. ലിജ വീട്ടില്‍ വച്ചാണ് പ്രസവിച്ചത്.

ഒരു ദിവസം മാത്രം പ്രായമുള്ള കുട്ടിയെ പള്ളിക്ക് സമീപം കണ്ടെതിനെ തുടര്‍ന്ന് പ്രദേശത്തെ 17 സി സി ടി വികളാണ് പോലീസ് പരിശോധിച്ചത്. ഇതിലാണ് ലിജയും അജയുംപെട്ടത്. പ്രതികള്‍ വന്നതെന്ന് കരുതിയ ഒരു ഓട്ടോയിലെ പോസ്റ്റര്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഓട്ടെ അജയുടേതാണെന്ന് മനസ്സിലായതോടെ ഇയാള്‍ക്ക് ഭര്‍ത്താവുമായി പിരിഞ്ഞ് നില്‍ക്കുന്ന ലിജയുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. ലിജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അജയ്‌യുമൊത്ത് കുഞ്ഞിനെ ഉപേക്ഷിച്ചത് താനാണെന്ന് സമ്മതിച്ചത്. ഒളിവിലായിരുന്ന അജയ്‌യെയും അറസ്റ്റ് ചെയ്തു.

 

 

Latest