Connect with us

Kerala

സമൂഹ വ്യാപന സാധ്യത; കാസർകോട്-കർണാടക അതിർത്തിയിൽ അതീവ ജാഗ്രത

Published

|

Last Updated

കാസർകോട്| ഉറവിടം അറിയാത്ത രോഗികൾ കൂടുന്നതിൽ കാസർകോട് ആശങ്ക കനക്കുന്നു. രോഗികളുടെ എണ്ണം കൂടുന്നത് സമൂഹ വ്യാപന സാധ്യതയാണെന്നും അത് ഗൗരവത്തോടെയാണ് കാണുന്നതെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.

കാസർകോട്-കർണാടക അതിർത്തിയിൽ ജാഗ്രതയും നിയന്ത്രണവും ശക്തമാക്കാനും മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനമെടുത്തു. സമ്പർക്കം വഴി രോഗങ്ങൾ ഉണ്ടായവരിൽ അധികവും കർണാടകയിൽ പോയവരാണ്. ദിവസേന അതിർത്തി കടന്ന് പോകുന്നത് നിയന്ത്രിക്കും. ജോലിക്ക് പോകേണ്ടവർ കർണാടകയിൽ 28 ദിവസം താമസിച്ച ശേഷം കേരളത്തിൽ എത്തിയാൽ മതി.

കർണാടകയിൽ നിന്നും കേരളത്തിൽ ജോലിക്ക് എത്തുന്നവർക്കും ഇത് ബാധകമാണ്. അതിർത്തി പ്രദേശങ്ങളിടെ ഊടുവഴികളിൽക്കൂടി നടന്നു വരുന്നവരെ നിയന്ത്രിക്കാൻ ബാരിക്കേഡുകൾ സ്ഥാപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്കും പൊലീസിനുമാണ് നിരീക്ഷണ ചുമതല.

കർണാടകയിലേക്ക് ദിവസേന യാത്ര ചെയ്യാനുള്ള പാസ് താൽക്കാലികമായി നിർത്തിവെച്ചതായും മന്ത്രി അറിയിച്ചു.

Latest