Connect with us

National

വൈറസ് വ്യാപനം; ബംഗളൂരു നഗരത്തിൽ 33 മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്തി

Published

|

Last Updated

ബംഗളൂരു| കൊറോണ വൈറസ് കേസുകൾ വ്യാപിച്ച് വരുന്ന സാഹചര്യത്തിൽ ബംഗളൂരു നഗരത്തിൽ 33 മണിക്കൂർ ലോക്ഡൗൺ ഏർപ്പെടുത്തി കർണാടക സർക്കാർ. ശനിയാഴ്ച രാത്രി എട്ട് മണിമുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിവരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. കൂടാതെ ഇന്നു മുതൽ എല്ലാ ഞായറാഴ്ചകളിലും നഗരത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരത്തിൽ ലോക്ഡൗൺ രാത്രി എട്ട് മണിക്ക് ആരംഭിച്ച് തിങ്കളാഴ്ച രാവിലെ 5 മണിക്ക് അവസാനിക്കും. നിങ്ങൾ ഒരു ദിവസം മാറ്റിവെച്ചാൽ ലോകത്ത് ഒന്നും സംഭവിക്കില്ല. ദയവായി സ്വയം അച്ചടക്കം പാലിക്കുകയും സഹകരിക്കുകയും ചെയ്യുക. എല്ലാവർക്കും നല്ലൊരു ഞായറാഴ്ച ആശംസിക്കുന്നു എന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച മുതൽ രാത്രി ഒമ്പതിന് പകരം എട്ട് മുതൽ രാത്രി കർഫ്യൂ ആരംഭിക്കും. ഇത് ലോക്ഡൗൺ അവസാനിച്ചാലും തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. എല്ലാ സർക്കാർ ഓഫീസുകൾക്കുാം ശനിയാഴ്ച അവധിയായിരിക്കുമെന്നും അറിയിച്ചു.

കർണാടകയിൽ ഇന്നലെ മാത്രം 1839 കൊവിഡ് കേസുകളും 42 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം 21,549 പോസിറ്റീവ് കേസുകളും 335 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 1,172 കേസുകളാണ് ബംഗളൂരു നഗരത്തിൽ സ്ഥിരീകരിച്ചത്.