Connect with us

National

നമ്മുടെ നിയമങ്ങള്‍ കാലഹരണപ്പെട്ടത്: ചൈനക്കെതിരേ ഗഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി| ചൈനീസ് കമ്പനികളെ സഹായിക്കുന്ന നിയമങ്ങള്‍ കാലഹരണപ്പെട്ടതാണെന്നും ദേശീയതാത്പര്യത്തിനും ഇന്ത്യന്‍ കമ്പനികളുടെ താത്പര്യത്തും അനുസൃതമായി അവ കൂടുതല്‍ വിശകലനം ചെയ്യണമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

ബെയ്ജിംഗില്‍ നിന്നുള്ള പ്രതിഷേധത്തിനെതിരേ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളെ പിന്തുണക്കുന്നതായും അദ്ദേഹം അറിയച്ചു. സംയുക്ത സംഭരംഭങ്ങളിലുള്‍പ്പെടുയുള്ള ഹൈവേ പദ്ധതികളിലൊന്നും ചൈനീസ് കമ്പനികളെ പങ്കാളികളാക്കില്ലെന്നും റോഡ് ഗതാഗത മന്ത്രി പറഞ്ഞു.

വൈദ്യുത ഉപകരണങ്ങല്‍ ഒന്നും തന്നെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യില്ലെന്ന് കഴിഞ്ഞ ദിവസം ഊര്‍ജ മന്ത്രി അറിയിച്ചിരുന്നു. പരിചയമോ സാമ്പത്തിക പിന്‍തുണയോ ആവശ്യപ്പെടുന്ന മുന്‍ വ്യവസ്ഥകള്‍ കാരണം സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് വിട്ട് പോയ ഇന്ത്യന്‍ സംരംഭകരെ ഇനി മുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ചൈനക്കെതിരായ നടപടികളെ പുന്തുണച്ച് ഗഡ്കരി പറഞ്ഞു.