Connect with us

Kerala

പോലീസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 28 പേര്‍; പോലീസ് കാന്റീന്‍ അടച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേര്‍. മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവ പരിശോധന ശനിയാഴ്ച നടത്തും.

നന്ദാവനം എആര്‍ ക്യാംപിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കാണ് രോഗം. ജൂണ്‍ 28നാണ് രോഗ ലക്ഷണം കണ്ടത്. സാമ്പിള്‍ പരിശോധനക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇദേഹത്തിന് എവിടെ നിന്ന് വൈറസ് ബാധയേറ്റൂവെന്ന കാര്യത്തിലും വ്യക്തതയില്ല.

പോലീസുകാരനു രോഗം സ്ഥിരീകരിച്ചതോടെ തിരുവനന്തപുരത്ത് എആര്‍ ക്യാമ്പിലെ പോലീസ് കാന്റീന്‍ അടച്ചു. മൂന്നു ദിവസത്തേക്കാണ് കാന്റീന്‍ അടച്ചത്. അണുവിമുക്തമാക്കിയ ശേഷം തുറക്കും.

Latest