എല്ലാവരും ഫേസ് മാ‌സ്‌ക് ധരിക്കുകയാണെങ്കിൽ ‘എഡിറ്റ്’ ബട്ടൺ ഉൾപ്പെടുത്തും; നിബന്ധനയുമായി ട്വിറ്റർ

Posted on: July 3, 2020 1:18 pm | Last updated: July 3, 2020 at 1:19 pm

ന്യൂയോർക്ക്| ഉപയോക്താക്കളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ട്വിറ്ററിൽ എഡിറ്റ് ബട്ടൺ ഉൾപ്പെടുത്തണമെന്നത്. എന്നാൽ ട്വിറ്റർ ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിരുന്നില്ല. പോസ്റ്റ് ചെയ്ത ട്വീറ്റുകൾ പിന്നീട് എഡിറ്റ് ചെയ്യാനുള്ള സംവിധാനം (എഡിറ്റ് ബട്ടൺ) എത്രയുംപെട്ടെന്ന് ഏർപ്പെടുത്തുന്നുവെന്ന് ട്വീറ്റർ അധികൃതർ ഇന്നലെ പ്രക്യാപിച്ചതോടെ ഞെട്ടലിലാണ് എല്ലാവരും. ഉപയോക്താക്കളുടെ ഏറെ നാളത്തെ ആവിശ്യമാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. ട്വിറ്ററിൽ ഏകദേശം 320 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണുള്ളത്. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ഫേസ് മാ‌സ്‌ക് ധരിക്കണം എന്ന് നിബന്ധനയോടെയാണ് എഡിറ്റ് ബട്ടൺ ഉൾപ്പെടുത്തുന്നതെന്ന് ട്വിറ്റർ അറിയിച്ചു.

ഉപയോക്താക്കളിൽ നിന്ന് ദിനംപ്രതി ഈ ആവശ്യം ഉണ്ടായിരുന്നെങ്കിലും ട്വിറ്റർ എഡിറ്റ് ബട്ടൺ ഉൾപ്പെടുത്താൻ വിസമ്മതിച്ചിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിക്കപ്പെടാൻ ഇടയാക്കിയേക്കാമെന്നതിനാലാണ് എഡിറ്റ് ബട്ടൺ ഉൾപ്പെടുത്താൻ വിമുഖത കാണിച്ചത്. എന്നാൽ, ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പുതിയ പ്രഖ്യാപനം. വ്യാഴാഴ്ചയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് മാസ്‌ക്കുകളെക്കുറിച്ചുള്ള ചർച്ചകൾ ലോകത്താകമാനം നടക്കുന്ന സാഹചര്യത്തിൽ എല്ലാവരും ഫേസ് മാസ്‌ക് ധരിക്കണമെന്നും എങ്കിൽ മാത്രമേ എഡിറ്റ് ബട്ടൺ ട്വിറ്ററിൽ ഉൾപ്പെടുത്തുവെന്നാണ് ട്വിറ്റർ അറിയിച്ചത്. തമാശ രൂപേയാണ് ട്വിറ്റർ ഇക്കാര്യം അറിയിച്ചത്.

ട്വിറ്ററിന്റെ ഈ പ്രഖ്യാപനത്തിൽ പ്രതികരണവുമായി നിരവധിപേരാണ് രംഗത്തെത്തിയത്. ചിലർ തമാശ രൂപേണ കമന്റുകൾ വഴി പ്രതികരിച്ചു. ചിലർ വിമർശിച്ചും മുന്നോട്ട് വന്നു. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ട്വിറ്റർ പക്ഷം ചേരുന്നുവെന്നാണ് ഇവരുടെ വിമർശനം. മറ്റ് ചിലർ എഡിറ്റ് ബട്ടണിന്റെ ആവശ്യകത വ്യക്തമാക്കാനായി മനപൂർവ്വം അക്ഷരത്തെറ്റുകളുള്ള കമന്റുകളാണ് മറുപടിയായി ഇട്ടത്. എങ്കിലും ട്വീറ്ററിന്റെ പുതിയ മാറ്റം ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ ഞെട്ടലിൽ ആണ് ഉപയോക്താക്കൾ.