Connect with us

National

38,900 കോടിയുടെ ആയുധങ്ങൾ റഷ്യയിൽ നിന്ന് വാങ്ങാൻ സർക്കാർ അനുമതി

Published

|

Last Updated

ന്യൂഡൽഹി| പുതിയ യുദ്ധവിമാനങ്ങൾ, 1,000 കിലോമീറ്റർ ദൂരമുള്ള ലോംഗ് റേഞ്ച് ക്രൂയിസ് മിസൈലുകൾ, വിഷ്വൽ റേഞ്ച് മിസൈലുകളായ അസ്ത്ര എന്നിവയുൾപ്പെടെ 38,900 കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതി നൽകി പ്രതിരോധ മന്ത്രാലയം. ചൈന അതിർത്തിയിലെ തർക്കം തുടരവെയാണ് വൻ ആയുധ ഇടപാടിന് കേന്ദ്രം അനുമതി നൽകിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

12 സുഖോയ് 30, 21 മിഗ് 29 സൂപ്പർസോണിക് വിമാനങ്ങളുൾപ്പെടെ 33 പുതിയ യുദ്ധവിമാനങ്ങൾക്കാണ് റഷ്യയുമായി കരാർ ഒപ്പുവെക്കുന്നത്. കൂടാതെ 18,148 കോടി രൂപ ചെലവിൽ നിലവിലുള്ള 59 മിഗ് വിമാനങ്ങൾ നവീകരിക്കാനും ഡി ആർ ഡി ഒക്ക് വേണ്ടി 1,000 കിലോമീറ്റർ ദൂരപരിധിയുള്ള ക്രൂസ് മിസൈൽ വികസിപ്പിക്കാനും അനുമതിയായി.

ഇന്നലെ പ്രതിരോധ മന്ത്രി  രാജ് നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ കൂടിയ സമിതിയാണ്  ഇടപാടിന് അനുമതി നൽകിയത്.