Connect with us

International

വിമര്‍ശങ്ങള്‍ക്കിടെ ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി രാജിവെച്ചു

Published

|

Last Updated

ന്യൂസിലന്‍ഡ് | ആരോപണങ്ങള്‍ക്കിടെ ന്യൂസിലന്‍ഡ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലാര്‍ക്ക് രാജിവച്ചു. പ്രധാനമന്ത്രി ജസീന്ത അര്‍ഡേണിന് അദ്ദേഹം രാജിക്കത്ത് നല്‍കി. മന്ത്രിയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി, ക്രിസ് ഹിപ്കിന്‍സിനെ പുതിയ ആരോഗ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു.

ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കെ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ഡേവിഡ് ക്ലാര്‍ക്ക് കുടുംബവുമായി ബീച്ച് സന്ദര്‍ശിച്ചത് വലിയ വിമര്‍ശത്തിന് കാരണമായിരുന്നു. കര്‍ശനമായി പാലിക്കേണ്ട ക്വാറന്റീന്‍ വ്യവസ്ഥകള്‍ പോലും മന്ത്രി ലംഘിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് 2,000ലേറെപ്പേര്‍ ഒപ്പിട്ട പരാതി പ്രധാനമന്ത്രിക്ക് ലഭിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഇതുവരെ 1,528 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 22 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ മാസം രാജ്യത്തെ വൈറസ് വിമുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു.

Latest