Connect with us

Kerala

മഹേശന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയുടെ സഹായി അശോകനെ പോലീസ് ചോദ്യം ചെയ്യുന്നു

Published

|

Last Updated

മഹേശന്‍

മാരാരിക്കുളം | കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹായി കെഎല്‍ അശോകനെ മാരാരിക്കുളം പോലീസ് ചോദ്യം ചെയ്യുന്നു.വെള്ളാപ്പള്ളിക്ക് പുറമെ കെകെ മഹേശന്റെ ആത്മഹത്യ കുറിപ്പില്‍ കെഎല്‍ അശോകന്റെ പേരുമുണ്ടായിരുന്നു. മഹേശന്റെ കുടുംബവും അശോകനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാലത്തിലാണ് ചോദ്യം ചെയ്യല്‍.

വെള്ളാപ്പള്ളി നടേശനും അശോകനുമായി ചേര്‍ന്ന് പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന യൂണിയന്‍ നേതാക്കന്മാര്‍ക്ക് വേണ്ടി ഹോമിക്കുന്നു എന്ന് ആത്മഹത്യ
കുറിപ്പിലുണ്ട്.മഹേശനെ കേസില്‍ കുടുക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപി ടോമിന്‍ തച്ചങ്കരി ശ്രമിച്ചെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന ഭയം കാരണമാണ് മഹേശന്‍ ആത്മഹത്യ ചെയ്തത് എന്ന പ്രചാരണം അന്വേഷണം വഴിതിരിച്ചു വിടാന്‍ വേണ്ടിയാണെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു.

Latest