National
പോലീസ് സ്‌റ്റേഷനിൽ യുവതിക്ക് മുന്നിൽ ലൈംഗിക വൈകൃതം; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലക്‌നോ| പോലീസ് സ്‌റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. യു പിയിലെ ഡിയോറിയയിലെ ഭട്‌നി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിൽ സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഭീഷ്മം പാൽ സിംഗിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാളെ സസ്‌പെൻഡ് ചെയ്തതായും എസ് പി പറഞ്ഞു. തുടർനടപടികൾ സ്വീകരിക്കുമെന്നും എസ് പി വ്യക്തമാക്കി.
പരാതി നൽകാൻ സ്റ്റേഷനിലെത്തിയ യുവതിക്ക് മുന്നിൽ ഉദ്യോഗസ്ഥൻ ലൈംഗിക വൈകൃതം നടത്തുകയായിരുന്നു. ദിവസങ്ങളോളം തുടർന്ന മോശം പെരുമാറ്റത്തിൽ സഹികെട്ട യുവതി വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----