Connect with us

Kerala

എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു ; ഇത്തവണ റെക്കോർഡ് വിജയം

Published

|

Last Updated

തിരുവനന്തപുരം| ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. 4.22 ലക്ഷം കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 4,17,101 ഉന്നത പേർ വിദ്യാഭ്യാസത്തിന് യോഗ്യത നേടി. ഇതിൽ 41,906 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

ഇത്തവണത്തേത് റെക്കോർഡ് വിജയമാണ്. 2015ലെ 98.57 ശതമാനമെന്ന റെക്കോർഡാണ് മറികടന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ വിജയശതമാനം 97.84 ആയിരുന്നു.

വിജയശതമാനം ഏറ്റവും കൂടിയ ജില്ല പത്തനംതിട്ട. ഏറ്റവും കുറവ് വയനാട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ചത്. വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം കൂടുതല്‍. കുട്ടനാട്ടില്‍ നൂറ് ശതമാനം വിജയം.

1837 സ്നൂകൂളുകൾ നൂറ് ശതമാനം വിജയം നേടി. ഇതിൽ 637 എണ്ണം സർക്കാർ സ്കൂളുകളാണ്. കഴിഞ്ഞ വർഷം 1,703 സ്കൂളുകൾക്കായിരുന്നു 100 ശതമാനം.

പുനര്‍ മൂല്യ നിര്‍ണയത്തിന് വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വൺ പ്രവേശന തീയതിയും പിന്നീട് അറിയിക്കും. പരീക്ഷ എഴുതാൻ കഴിയാതെ ഇരുന്നവർക്ക് റെഗുലറായി പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കും.

ഫലം ലഭിക്കുന്ന സൈറ്റുകള്‍

keralapareekshabhavan.in,

sslcexam.kerala.gov.in,

results.kite.kerala.gov.in,

results.kerala.nic.in,

sietkerala.gov.in

prd.kerala.gov.in

ടി എച്ച് എസ് എൽ സി

thslcexam.kerala.gov.in

എ എച്ച് എസ് എൽ സി

ahslcexam.kerala.gov.in

 

Latest