Connect with us

Kerala

ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്ററാകാന്‍ എല്‍ ഡി എഫ് ഇല്ല: കാനം

Published

|

Last Updated

തിരുവനന്തപുരം |  യു ഡി എഫ് ദുര്‍ഭലപ്പെടണമെന്നും എന്നാല്‍ അവിടെ ദുര്‍ബലപ്പെടുന്ന വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍ ഡി എഫിനില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ മാണി വിഭാഗത്തിന്റെ വെന്റിലേറ്റര്‍ ആകാന്‍ തങ്ങളില്ല. അവരുടെ വിധി തീരുമാനിക്കേണ്ടത് അവര്‍തന്നെയാണെന്നും കാനം പറഞ്ഞു. ജോസ് കെ മാണി വിഭാഗത്തെ എല്‍ ഡി എഫില്‍ പ്രവേശിപ്പിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരക്കുകയായിരുന്നു അദേഹം.

യു ഡി എഫും എല്‍ ഡി എഫും തമ്മില്‍ ചില വിത്യാസങ്ങളുണ്ട്. ചില നയങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ് എല്‍ ഡി എഫ്. ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ലിത്. ബി ജെ പി ജോസ് കെ മാണിയെ ക്ഷണിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ ആര് ആരെ വേണമെങ്കിലും സ്വാഗതം ചെയ്യട്ടെ. നമ്മുടെ കൂടെ ഇല്ലല്ലോ. അവര്‍ എങ്ങോട്ട് പോയാലും എല്‍ ഡി എഫിനെന്താ പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു.

നിലപാടുള്ള പാര്‍ട്ടിയാണ് ജോസ് വിഭാഗമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞ എല്ലാ കാര്യത്തിനും മറുപടി പറയേണ്ട ആളല്ല താനെന്ന് കാനം മറുപടി പറഞ്ഞു.

 

Latest