Connect with us

National

ആഗ്രയില്‍ 60ശതമാനം വെട്ടുകിളികളെയും കൊന്നെന്ന് കൃഷിവകുപ്പ്

Published

|

Last Updated

ലക്‌നൗ| വെട്ടുകിളി ആക്രമണം യു പിയിലെ വിവിധ പ്രദേശങ്ങളില്‍ തുടരുന്നതിനിടെ കീടനാശിനി തളിച്ച സ്പ്രേ ഉപയേഗിച്ച് ഡ്രോണ്‍ ആക്രമണത്തിലൂടെ 60 ശതമാനം വെട്ടുകിളികളെയും കൊലപ്പെടുത്തിയെന്ന് ആഗ്ര കൃഷിവകുപ്പ് വിഭാഗം പറഞ്ഞു.

രാജസ്ഥാനാലും ഹരിയാനയിലും വന്‍ നാശനഷ്ടം വരുത്തിയശേഷമാണ് ഇവ കൂട്ടത്തോടെ ആഗ്രയിലെത്തിയത്. കീടനാശിനിയുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാല് ഡ്രോണുകള്‍ പറത്തിയാണ് ഇവയെ തുരത്തിയത്. കൃഷിവകുപ്പ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ എസ് എന്‍ സിന്‍ഹ പറഞ്ഞു.

വെട്ടുകളി കൂട്ടത്തോടെ എത്തിയതിനാല്‍ കാണ്‍പൂരിന് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാറ്റിന്റെ വേഗതക്കനുസരിച്ച് ഇവ കാണ്‍പൂരിലേക്ക് എത്താനുള്ള സാധ്യതയുണ്ട്. അതിനാല്‍ വെട്ടുകളി ആക്രമണത്തില്‍ നിന്ന് രക്ഷ നേടുന്നതിനായി സര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കാന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ബ്രഹ്മദേവ് തിവാരി പറഞ്ഞു.

ആരോഗ്യ കൃഷിവകുപ്പ് വിഭാഗം അതീവ ജാഗ്രതയിലാണ്. ലഖ്‌നൗവിലെ കാര്‍ഷിക വകുപ്പ് മാലിഹാബാദ് പോലുള്ള അതിര്‍ത്തി പ്രദേശത്ത് 20ലധികം ട്രാക്ടര്‍ ഘടിപ്പിച്ച കീടനാശിനി തോക്കുകള്‍ വിന്യസിച്ചിട്ടണ്ടെന്നും അധികൃതര്‍ പറഞ്ഞു.

Latest