വിവരങ്ങൾ ചോർത്തുന്ന ആപ്പുകളിൽ ടിക്‌ടോക്കിന് പുറമെ ട്രൂ കോളറും, പബ്ജിയും

Posted on: June 29, 2020 2:43 pm | Last updated: June 29, 2020 at 2:43 pm

ന്യൂഡൽഹി| സ്മാർട് ഫോൺ ഉപയോക്താക്കളെ ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. വിവരങ്ങൾ ചോർത്തുന്ന ആപ്പുകളിൽ ടിക്‌ടോക്കിന് പുറമെ ട്രൂ കോളറും, പബ്ജിയും ഉൾപ്പെടുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് ആപ്പിൾ ഫെഫോണിൽ ടിക്‌ടോക്ക് വിവരം ചോർത്തുന്ന വാർത്ത പുറത്തുവന്നത്.

എ ആർ എസ് ടെക്‌നിക്കയുടെ റിപ്പോർട്ട് പ്രകാരം തലാൽ ഹജ് ബക്കറി, ഷോമി മെയ്‌സ്‌ക് എന്നിവർ കഴിഞ്ഞ മാർച്ചിൽ പുറത്തുവിട്ട പഠനത്തിൽ ടിക്‌ടോക്കിന്റെ രീതിയിൽ ഐഫോണിൽ നിന്നും വിവരങ്ങൾ ചോർത്തുന്ന 53 ആപ്പുകൾ ഉണ്ടെന്നാണ് കണക്ക്. ആളുകൾ ദൈനംദിനം ഉപയോഗിക്കുന്ന മൊബൈൽ ഗെയ്മിംഗ് ആപ്പായ പബ്ജിയും, ട്രൂ കോളറും ഇതിൽ ഉൾപ്പെടുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.

ഇത്തരം ആപ്പുകൾ ആപ്പിൾ ക്ലിപ്പ് ബോർഡിലെ കാര്യങ്ങൾ വായിക്കാൻ പ്രാപ്തമാണെന്നും ഇത്തരം വിവരങ്ങൾ വായിക്കുന്നുണ്ടെന്നുമാണ് പറയുന്നത്. മാർച്ചിൽ ഈ റിപ്പോർട്ട് വന്നെങ്കിലും അടുത്തിടെ ഐ ഒ എസ് 14 അപ്‌ഡേറ്റിലെ ഫീച്ചറിലൂടെ ക്ലിപ്‌ബോർഡിലെ വിവരങ്ങൾ ഏത് ആപ്പ് മനസിലാക്കുന്നു എന്ന അലർട്ട് ഫീച്ചർ എന്നതോടെ ടിക്‌ടോക്ക് അടക്കമുള്ള ആപ്പുകളുടെ ചോർത്തൽ സ്വഭാവം പുറത്തായി. അതിനെത്തുടർന്നാണ് വീണ്ടും പഠനം ശ്രദ്ധേയമാണ്.

ടിക് ടോക്, ടു ടോക്, ട്രൂ കോളർ, വൈബർ, വെയ്‌ബൊ, സൂസ്‌ക് എന്നിവയാണ് വിവരങ്ങൾ ചോർത്തുന്ന സാമൂഹ്യ മാധ്യമങ്ങൾ.