കോഴിക്കോട് വീട്ടില്‍ തൂങ്ങിമരിച്ചയാള്‍ക്ക് കൊവിഡ്

Posted on: June 29, 2020 12:55 pm | Last updated: June 29, 2020 at 4:37 pm

കോഴിക്കോട് |  കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയയാള്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. വെള്ളയില്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുന്നുമ്മല്‍ കൃഷ്ണന്‍ (68) ആണ് മരിച്ചത്. ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വെള്ളയില്‍ എസ് ഐ പറഞ്ഞു. ഇയാളുടെ കഴിഞ്ഞ ദിവസം വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഉച്ചക്ക് രണ്ട് മണിക്ക് ഒരു പരിശേധന ഫലം കുടി വരാനുണ്ടെന്ന് വെള്ളയില്‍ എസ് ഐ പറഞ്ഞു. ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പോലീസ് പരിശോധിക്കും. അതേ സമയം ഇയാള്‍ രോഗിയാണെന്ന് നേരത്തെ സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ മരണാനന്തര ചടങ്ങുകളിലുള്‍പ്പെടെ പങ്കെടുത്തവര്‍ ആശങ്കയിലായി. ഇവരോട് നിരീക്ഷണത്തില്‍ പോകാന്‍ പോലീസും ആരോഗ്യ വകുപ്പും നിര്‍ദേശിച്ചു. ഇവരുടെ വീട്ടില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

അസ്വാഭാവിക മരണമായതിനാല്‍ മരണാനന്തര പരിശോധനയും ഇന്‍ക്വസ്റ്റും നടത്തിയ പോലീസുകാരും നിരീക്ഷണത്തില്‍ പോകേണ്ടി വരും.സമൂഹ വ്യാപന ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസും ആരോഗ്യ വകുപ്പും അതിവ ജാഗ്രത പുലര്‍ത്തുകയാണ്.