Connect with us

National

ഡൽഹിയിൽ പ്ലാസ്മ ബാങ്ക് നിർമിക്കും: അരവിന്ദ് കെജ്‌രീവാൾ

Published

|

Last Updated

ന്യൂഡൽഹി| കൊറോണ വൈറസിനെതിരെ പോരാടാൻ ഡൽഹിയിൽ പ്ലാസ്മ ബാങ്ക് നിർമിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാൾ. അണുബാധയിൽ നിന്ന് മുക്തരാവാൻ മറ്റ് രോഗികളെ സഹായിക്കാനായി പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിലെ ഇൻസിസ്റ്റിയൂട്ട്‌ ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ ആണ് പ്ലാസ്മ ബാങ്ക് ആരംഭിക്കുന്നത്. ഡോക്ടറുടെ നിർദേശം പ്രകാരമാണ് പ്ലാസ്മ ആവശ്യമുള്ളവർക്ക് ദാനം ചെയ്യുന്നത്.

സുഖം പ്രാപിച്ച് വരുന്ന കൊവിഡ് രോഗികളിൽ നിന്ന് ഗുരുതരമായ രോഗം ഉള്ളവരിലേക്ക് പ്ലാസ്മ കൈമാറ്റം ചെയ്യുകയാണ് തെറാപ്പിയിലൂടെ ചെയ്യുന്നത്. സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെ രക്തത്തിൽ ആന്റിബയോട്ടിക്കുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ഗുരുതരമായ രോഗികളെ രോഗത്തിൽ നിന്ന് മുക്തി നേടാൻ സഹായക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest