Connect with us

National

മധ്യപ്രദേശ് സര്‍ക്കാറിന്റെ കണ്ണിലെ കരടായ മാധ്യമ സ്ഥാപനത്തിന്റെ ഉടമയെ ഗുജറാത്തില്‍ അറസ്റ്റ് ചെയ്തു

Published

|

Last Updated

ഭോപ്പാല്‍ |  കഴിഞ്ഞ സെപ്റ്റംബറില്‍ മധ്യപ്രദേശ് സര്‍ക്കാറിനെ പിടിച്ചികുലുക്കിയ ലൈംഗിക വിവാദങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യസ്ഥാപനത്തിന്റെ ഉടമസ്ഥന്‍ ഗുജറാത്തില്‍ അറസ്റ്റില്‍. കോണ്‍ഗ്രസിന്റേയും ബി ജെ പിയുടേയും രാഷ്ട്രീയ തണലില്‍ തന്നെ വളര്‍ന്ന പ്രമുഖ വ്യവസായിയും മാധ്യമ സ്ഥാപന ഉടമയുമായ ജിത്തു സോണിയാണ് അറസ്റ്റിലായത്. സംസ്ഥാന ബി ജെ പിയിലും കോണ്‍ഗ്രസിലും വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ള വ്യവസായിയായിരുന്നു ജിത്തു സോണി. എന്നാല്‍ കഴിഞ്ഞ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വലിച്ച ലൈംഗിക അപവാദ പരമ്പര അദ്ദേഹത്തിന്റെ ടാബ്ലോയ്ഡില്‍ വന്നതോടെ ബി ജെ പിക്ക് അനഭമിതനാകുകയായിരുന്നു.

ഇയാള്‍ക്കെതിരെ ഭൂമി തട്ടിയെടുക്കല്‍, ഭീഷണിപ്പെടുത്തല്‍, ബലത്സംഗം, കവര്‍ച്ച, തട്ടിപ്പ് എന്നീ വിഷയങ്ങളിലായി 40 ഓളം കേസുകള്‍ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. ജീത്തു സോണിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 1.6 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും ഗുജറാത്തിലെ അമ്രേലി ജില്ലയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ലൈംഗികാപവാദത്തേ സംബന്ധിച്ച ലേഖനങ്ങള്‍ ജീത്തു സോണിയുടെ ഉടമസ്ഥതയിലുള്ള ടാബ്ലോയ്ഡ് പത്രം പ്രസിദ്ധീകരിച്ചത്. അന്നത്തെ ശിവരാജ് സിംഗ് ചൗഹാന്റെ ര്‍ക്കാരിന്റെ മുതിര്‍ന്ന ഉപദേശകനടക്കം ഉള്‍പ്പെട്ട വിവാദത്തെ സംബന്ധിച്ച ലേഖനങ്ങള്‍ മധ്യപ്രദേശിലെ പോലീസ്-ഉദ്യോഗസ്ഥ കേന്ദ്രങ്ങളെ ഞെട്ടിക്കുന്നവയായിരുന്നു. തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നുവെങ്കിലും ജീത്തു സോണിയുടെ മധ്യപ്രദേശിലെ ഡാന്‍സ് ബാര്‍, രണ്ട് ബംഗ്ലാവുകള്‍, ഹോട്ടല്‍, റെസ്റ്റോറന്റ് തുടങ്ങി നിരവധി ഇടങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയും ഇയാളുടെ മൂന്ന് സ്ഥാപനങ്ങള്‍ പൊളിച്ചുകളയുകയും ചെയ്തിരുന്നു.

Latest