Connect with us

Covid19

ആക്രമണം തുടര്‍ന്ന് കൊവിഡ്; ലോകത്ത് 1,0082,618 പേര്‍ക്ക് രോഗബാധ

Published

|

Last Updated

വാഷിംഗ്ടണ്‍ | ലോകത്ത് കൊവിഡ് 19ന്റെ ആക്രമണം കടുത്ത രീതിയില്‍ത്തന്നെ തുടരുന്നു. ഒരു കോടിയും കടന്നാണ് മഹാമാരിയുടെ കുതിപ്പ്. 1,0082,618 ആണ് വേള്‍ഡോമീറ്റര്‍ കണക്കു പ്രകാരം നിലവില്‍ രോഗബാധിതരുടെ എണ്ണം. 5,01,309 പേരുടെ ജീവനാണ് വൈറസ് കവര്‍ന്നെടുത്തിട്ടുള്ളത്. രോഗമുക്തി നേടിയത് 54,58,523 പേര്‍. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക തന്നെയാണ് ഏറ്റവും മുന്നില്‍- 25,96,537. മരണം 1,28,152 ആണ്. 10,81,437 പേര്‍ക്ക് അസുഖം ഭേദമായി. ബ്രസീലാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാമതുള്ളത്. 13,15941 പേര്‍ക്കാണ് ഇവിടെ രോഗം പിടിപെട്ടിരിക്കുന്നത്. 57,103 മരണവും സംഭവിച്ചു.

റഷ്യ (സ്ഥിരീകരിച്ചത്- 6,27,646, മരണം- 8,969). രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ നാലാമതാണ് ഇന്ത്യ- 5,29,577. രാജ്യത്ത് 16,103 പേര്‍ കൊവിഡിന് കീഴടങ്ങി. ബ്രിട്ടന്‍ (3,10,250- 43,514), സ്‌പെയിന്‍ (2,95,549- 28,341), പെറു (2,75,989- 9,135), ചിലി (2,67,766- 5,347), ഇറ്റലി (2,40,136- 34,716), ഇറാന്‍ (2,20,180- 10,364) എന്നിങ്ങനെയാണ് മറ്റവിടങ്ങളിലെ കണക്ക്.

Latest