ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയായി

Posted on: June 28, 2020 12:08 am | Last updated: June 28, 2020 at 10:09 am

ജനീവ | ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കൊറോണവൈറസ് ബാധ ലോകത്താകെ ഒരു കോടി ആളുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെങ്കിലും നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ്- 19 രോഗികളുള്ളത്. മരണ നിരക്കിലും അമേരിക്കയാണ് മുന്നില്‍. ലോകത്തെ ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകളില്‍ നാലം സ്ഥാനം ഇന്ത്യക്കാണ്. ബ്രസീല്‍, റഷ്യ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

നിലവില്‍ 10,000,544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് കടക്കുകയാണ്. 498,953 പേര്‍ മരിച്ചിട്ടുണ്ട്. 5,414,674 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,086,917 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 57,706 പേര്‍ ഗുരുതരാവസ്ഥയിലാണ്.

അമേരിക്കയില്‍ 25 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രസീലില്‍ 12 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചു. റഷ്യയില്‍ ആറ് ലക്ഷത്തിലേറെ പേര്‍ക്കും ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അഞ്ചാം സ്ഥാനത്തുള്ള യു കെയില്‍ മൂന്ന് ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ALSO READ  ഹിമാചല്‍ മുഖ്യമന്ത്രിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്