Connect with us

National

ലഡാക്ക് സംഘർഷം: സൈനിക പിന്മാറ്റത്തിന് ധാരണയായതായി റിപ്പോർട്ട്

Published

|

Last Updated

ന്യൂഡൽഹി| കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലയിൽ നിന്ന് സൈനികരെ പിരിച്ചുവിടാൻ ഇന്ത്യ-ചൈന സൈനികചർച്ചയിൽ ധാരണയായതായി റിപ്പോർട്ട്. കോർ കമാൻഡർ തലത്തിലുള്ള ചർച്ച ക്രിയാത്മകവും സൗഹാർദപരവുമായിരുന്നു. പിന്മാറ്റത്തിന് ഇരു സൈനികരും തമ്മിൽ പരസ്പര സമവായമുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

11 മണിക്കൂർ നീണ്ടുനിന്ന മാരത്തൺ കൂടിക്കാഴ്ചയായിരുന്നു രണ്ടാംഘട്ട സൈനിക ചർച്ച . യഥാർഥ നിയന്ത്രണരേഖക്കടുത്തുള്ള ചൈനീസ് മേഖലയായ മോൾഡോയിലാണ് ഇന്നലെ ചർച്ച നടന്നത്.

കിഴക്കൻ ലഡാക്കിലെ എല്ലാ സംഘർഷ മേഖലകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാനുള്ള ധാരണകളും ചർച്ച ചെയ്തിട്ടുണ്ടെന്നും ഇരുപക്ഷവും ഇതുമായി മുന്നോട്ടുപോകുമെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല.

ഈ മാസം ആറിന് നടത്തിയ ചർച്ചയിലും സമാന തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും പ്രാവർത്തികമായിരുന്നില്ല.