Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച ബി ജെ പി നേതാവിന്റെ ജാമ്യഹരജി ഇന്ന് ഹൈക്കോടതിയില്‍

Published

|

Last Updated

കണ്ണൂര്‍ | പാലത്തായിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബി ജെ പി നേതാവും അധ്യാപകനുമായ പത്മരാജന്‍ നല്‍കിയ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. 60 ദിവസമായി ജയിലില്‍ കിടക്കുന്ന തന്റേ മേല്‍ ബി ജെ പി അനുഭാവി ആയത് കൊണ്ട് കെട്ടിച്ചമച്ചതാണ് കേസന്നാണ് പത്മരാജന്‍ നല്‍കിയ ജാമ്യ ഹരജിയിലുള്ളത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും മൊഴിയുടെ ആധികാരികതമാത്രമാണ് ഇനി തെളിയാനുള്ളതെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു. എന്നാല്‍ പ്രതിക്ക് എതിരെ ശക്തായ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിക്കും. പ്രതിക്കെതിരായി സര്‍ക്കാറും കോടതിയില്‍ വിശദീകരണം നല്‍കും.

ബി ജെ പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കുനിയില്‍ പത്മരാജനെ ഏപ്രില്‍ 15-നാണ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയത് ഒളിവില്‍ പോയ പത്മരാജന്‍ പാനൂര്‍ പോലീസിന്റെ മുക്കിന്‍ തുമ്പില്‍ തന്നെ ആഴ്ചകളോളം ഒളിച്ചു താമസിക്കുകയും ചെയ്തു. തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടുരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ വീട്ടില്‍ കഴിയുകയായിരുന്ന പ്രതിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.