Connect with us

Kerala

കരിപ്പൂരിൽ ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേർ പിടിയിൽ

Published

|

Last Updated

മലപ്പുറം| കരിപ്പൂരിൽ ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേരെ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഇന്ന് പുലർച്ചെയാണ് വൻ സ്വർണവേട്ട നടന്നത്. എയർ ഇന്ത്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് ഒന്നേകാൽ കിലോ സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ മിശ്രിതരൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബൈയിൽ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തിൽ എത്തിയ മൂന്ന് പേരിൽ നിന്ന് ഒന്നരകിലോയിലേറെ സ്വർണവും പിടികൂടി.

കൊവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങളിലാണ് ഇപ്പോൾ സ്വർണവേട്ട നടക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ ദേഹപരിശോധന കുറവായതാണ് സ്വർണവേട്ടക്ക് കാരണം.

Latest