Connect with us

Kerala

തേനീച്ചകളെ കൊണ്ട് മുഖം മൂടി നാല് മണിക്കൂര്‍; റെക്കോര്‍ഡ് നേടി മലയാളി

Published

|

Last Updated

തൃശൂര്‍| തേനീച്ചകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുക്ക് ഭയമാണ്. എന്നാല്‍ ആ തേനീച്ചകളെ നാല് മണിക്കൂറോളം മുഖത്ത് മൂടികൊണ്ട് നടക്കുക എന്ന് പറഞ്ഞാലോ.. അതേ അങ്ങനെ ഒരു സംഭവം നടന്നു. മറ്റെങ്ങുമല്ല നമ്മുടെ കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍. തേനീച്ചയെ കൊണ്ട് തലമറച്ച് ലോക റെക്കോര്‍ഡ് നേടിയിരിക്കുകയാണ് 24കാരനായ നേച്ചര്‍ എം എസ് എന്ന യുവാവ്.

നാല് മണിക്കൂറും പത്ത് മിനുട്ടും അഞ്ച് സെക്കന്‍ഡുമാണ് തേനീച്ചകളെ കൊണ്ട് തന്റെ മുഖം മുഴുവന്‍ മൂടി ഗിന്നസ് റെക്കോര്‍ഡ് നേടിയത്. തേനീച്ചകള്‍ എന്റെ ഏറ്റവും നല്ല സുഹൃത്താണെന്നും നേച്ചര്‍ എം എസ് പറയുന്നു.
തേനീച്ചവളര്‍ത്തലില്‍ അവാര്‍ഡ് ലഭിച്ച സജയകുമാര്‍ ആണ് പിതാവ്. ചെറുപ്പം മുതലെ തേനീച്ചകളെ ഏങ്ങനെ പരിപാലിക്കണമെന്ന് പഠിപ്പിച്ചത് അച്ഛന്‍ സജയകുമാറാണ്. ഏഴ് വയസ്സ് മുതല്‍ തേനീച്ചകളെ മുഖത്ത് പൊതിയാറുണ്ടെന്നും ഇതിന്റെ ക്രെഡിറ്റ് അച്ഛന് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ ഉപദേശം ഏപ്പോഴും മനസ്സിലേക്ക് വരുന്നതിനാല്‍ പേടി തോന്നാറില്ലെന്നും എം എസ് പറയുന്നു.

ആദ്യമായി ഒരു ദിവസം രാജ്ഞി തേനീച്ച കൈയില്‍ വന്നിരുന്നു തുടര്‍ന്ന് ഉടന്‍ തന്നെ മറ്റ് തേനീച്ചകളും കൈയില്‍ വന്ന് പൊതിഞ്ഞു. തൊട്ടടുത്ത ദിവസം രാജ്ഞി തേനീച്ചയെ താന്‍ തലയില്‍ വെച്ചുവെന്നും നിമഷങ്ങള്‍ക്കകം മറ്റ് തേനീച്ചകള്‍ വന്ന് തല പൊതിയുകയായിരുന്നവെന്നും എം എസ് പറഞ്ഞു. തേനീച്ചകള്‍ കുത്തുന്നതിനാല്‍ ആളുകള്‍ അതിനെ പേടിക്കുന്നു. തേനീച്ചകള്‍ സമൂഹത്തിലെ പ്രധാന പ്രാണിയാണ്. അതിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും നേച്ചര്‍ എം എസ് പറഞ്ഞു.