Covid19
മന്ത്രി വിഎസ് സുനില്‍കുമാറിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം | മന്ത്രി വിഎസ് സുനില്‍കുമാറിന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മന്ത്രി പങ്കെടുത്ത യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. മന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ 15ാം തീയ്യതി സ്വന്തം മണ്ഡലത്തിലെ ഒരു യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകക്ക് രോഗം സ്ഥിരീകരിച്ചതായി ഡി എം ഒ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ലെന്നും എല്ലാ കൊവിഡ് പ്രോട്ടോകളും പാലിച്ചാണ് യോഗത്തില്‍ പങ്കെടുത്തതെന്നും മുന്‍ കരുതല്‍ ഭാഗത്തിന്റെ ഭാഗമാണ് നിരീക്ഷണമെന്നും സുനില്‍ കുമാര്‍ പ്രതികരിച്ചിരുന്നു.
---- facebook comment plugin here -----