Connect with us

Covid19

മുംബൈയില്‍ രോഗം സ്ഥിരീകരിച്ച ആയിരത്തോളം കൊവിഡ് രോഗികളെ കാണാനില്ല

Published

|

Last Updated

മുംബൈ |  കൊവിഡ് പ്രതിസന്ധി അതിഭീകരാവസ്ഥയിലെത്തി മഹാരാഷ്ട്രയില്‍ നിന്ന് ഞെടിക്കുന്ന ഒരു റിപ്പോര്‍ട്ട്. കൊവിഡ് രോഗം സ്ഥിരീകരിച്ച ആയിരത്തോളം രോഗികളെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച ശേഷം ഇവര്‍ എവിടേക്കാണ് പോയതെന്നാണ് റിപ്പോര്‍ട്ട്. പരിശോധനാ കേന്ദ്രത്തില്‍ കൃത്യമായ വിലാസം നല്‍കാത്തതാണ് രോഗികളെ കണ്ടെത്താന്‍ കഴിയാത്തതിനു കാരണമെന്നു മുംബൈ കോര്‍പറേഷന്‍ പറയുന്നു. ചിലരാകട്ടെ, പോസീറ്റിവാണന്ന് അറിയുമ്പോള്‍ മുങ്ങുകയാണ്. ഇവര്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നോ എന്ന ആശങ്കയുമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് വലിയ ആശങ്കയാണ് ഇത് സൃഷ്ടിക്കുന്നത്.

അതിനിടെ, തമിഴ്‌നാട്ടില്‍ കേരളത്തില്‍ നിന്നെത്തിയ 16 പേരുള്‍പ്പെടെ 2,532 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 60 മലയാളികള്‍ക്ക് ഇതിനകം ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ രോഗികള്‍ 59,377ലെത്തി. ഇതില്‍, 41,172 പേരും ചെന്നൈയിലാണ്. ഡി എം കെ എം എല്‍ എ വസന്ത് കാര്‍ത്തികേയനും (43) കുടുംബത്തിനും രോഗം സ്ഥിരീകരിച്ചു. മന്ത്രി കെ പി അന്‍പഴകന്‍, എം എല്‍ എ കെപളനി എന്നിവര്‍ ചികില്‍സയില്‍ തുടരുകയാണ്.