National
അതിര്‍ത്തിയില്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം ശക്തമാക്കി നേപ്പാള്‍

ന്യൂഡല്‍ഹി| കാലാപാനി, ലിപുലേഖ്, ലിപിംയാധുര എന്നി സ്ഥലങ്ങള്‍ തങ്ങളുടേതാണെന്ന നേപ്പാളിന്റെ അവകാശവാദത്തെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങള്‍ റേഡിയോയിലൂടെ പ്രചരിപ്പിക്കുന്നതായി ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമവാസികള്‍.
ഇന്ത്യന്‍ അതിര്‍ത്തിയിലെ ഈ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പുതിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലിമെന്റ് അംഗീകാരം നല്‍കിയിരുന്നു. ഈ നീക്കത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു.
ഇന്ത്യാവിരുദ്ധ പാട്ടുകള്‍ നേപ്പാള്‍ എഫ് എം ചാനലിലൂടെ പുറത്ത് വിടുന്നതായും ദന്തു ഗ്രാമത്തിലെ ഷാലു ദത്തല്‍ പറയുന്നു. അതിര്‍ത്തിയിലെ ഇരു ഭാഗത്തെയും ജനങ്ങള്‍ ഈ പാട്ട് കേള്‍ക്കാറുണ്ട്. നേപ്പാളിലെ നേതാക്കളും ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നയാ നേപ്പാളും, കാലാപാനിയുമാണ് എഫ് എം സ്റ്റേഷനിലെ പ്രധാന പാട്ടുകള്‍. നേപ്പാളിലെ ദാര്‍ചുലയിലെ ജില്ലാ ആസ്ഥാനത്തിന് സമീപം ചബ്രിഗറിലാണ് റേഡിയോ സ്‌റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്നത്. അതേസമയം റേഡിയോ വഴി ഇന്ത്യാവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെ സംബന്ധിച്ച് ഒരു റിപ്പോര്‍ട്ടും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.