National
പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിക്കുന്നു: കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി| വെള്ളിയാഴ്ച നടന്ന സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയെ വളച്ചൊടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍.
അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യം നിര്‍മാണങ്ങള്‍ നടത്താന്‍ ശ്രമിച്ചതാണ് പ്രശനങ്ങള്‍ക്ക് കാരണമെന്ന് മോദി സര്‍വകക്ഷിയോഗത്തില്‍ പറഞ്ഞിരുന്നു.
മോദിയുടെ പ്രസ്താവനയെ പ്രതിപക്ഷം വളച്ചൊടിക്കുകയാണ്. നിയന്ത്രണരേഖയില്‍ നടക്കുന്ന ഏത് കൈയേറ്റത്തെയും ശക്തമായി നേരുടുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിയന്ത്രണരേഖയില്‍ ഒരുമാറ്റവും വരുത്താന്‍ അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
---- facebook comment plugin here -----