Covid19
കൊവിഡ് 19 പരിശോധനക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി| കൊവിഡ് 19 പരിശോധനക്ക് ഏകീകൃത നിരക്ക് ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. വിവിധ സംസ്ഥാനങ്ങളിൽ പരിശോധനാ നിരക്കുകൾ വ്യത്യസ്തമായിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പറഞ്ഞത്. കൂടിയ നിരക്ക് കേന്ദ്രത്തിന് തീരുമാനിക്കാമെന്നും ഉത്തരവിട്ടു.
ചില സംസ്ഥാനങ്ങൾ 2,200 ഈടാക്കുമ്പോൾ മറ്റ് ചില സംസ്ഥാനങ്ങൾ 4,500 രൂപയാണ് ഈടാക്കുന്നത്.
കൊവിഡ് പരിശോധനക്ക് ഏകീകൃത ഫീ വേണം കോടതി പറഞ്ഞു. അതേസമയം പരിശോധനാ നിരക്ക് കോടതി നിശ്ചയിക്കില്ലെന്നും കേന്ദ്ര സർക്കാർ തന്നെ തീരുമാനിക്കണമെന്നും വ്യക്തമാക്കി.
നിരക്കുകൾ സംസ്ഥാനങ്ങൾ നിശ്ചയിക്കുന്നതായിരിക്കും ഉചിതമെന്നും അതിലും കുറഞ്ഞ നിരക്കുകൾ പലരും ചർച്ച ചെയ്യുന്നുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അതേസമയം അതിഥി തോഴിലാളികൾക്ക് നൽകുന്ന കൊവിഡ് ആനുകൂല്യങ്ങൾ പ്രവാസികൾക്ക് നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.