Connect with us

National

ചൈനീസ് പ്രസിഡന്റിന് പകരം ബി ജെ പിക്കാര്‍ കത്തിച്ചത് ഉത്തര കൊറിയന്‍ പ്രസിഡന്റിന്റെ കോലം

Published

|

Last Updated

കൊല്‍ക്കത്ത |  ലഡാക്ക് അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ചൈനക്കെതിരായ നടക്കുന്ന പ്രതിഷേധത്തില്‍ അമളിപറ്റി ബംഗാളിലെ ബി ജെ പി പ്രവര്‍ത്തകര്‍. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ കോലത്തിന് പകരം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ കോലം കത്തിച്ചാണ് ബി ജെ പിക്കാര്‍ പരിഹാസ്യരായത്. ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബി ജെ പി പ്രവര്‍ത്തകര്‍ക്കാണ് ആളുമാറിപ്പോത്.

ചൈനക്കെതിരെ മുദ്രാവാക്യം വിളിച്ചും ചൈനീസ് ഉത്പ്പനങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തും പ്രതിഷേധിച്ച ബി ജെ പിക്കാര്‍ ഷീ ജിന്‍ പിംഗിനെ കത്തിക്കുന്നെന്ന് പറഞ്ഞ് കിമ്മിന്റെ കോലത്തിന് തീയിടുകയായിരുന്നു. ട്വിറ്ററില്‍ വലിയ രീതിയില്‍ പ്രചരിച്ച വീഡിയോയില്‍ ബി ജെ പിക്കാര പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയെങ്കിലും തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ചും ആളപായം സംബന്ധിച്ചും ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.