National
കമല്‍നാഥ് സര്‍ക്കാറിനെ പിന്തുണച്ച അഞ്ച് എം എല്‍ എ മാര്‍ ബി ജെ പിയുടെ അത്താഴ വിരുന്നില്‍

ഭോപ്പാല്‍| രാജ്യസഭാ തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി നില്‍ക്കെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ പിന്തുണച്ച അഞ്ച് ബി ജെ പി, കോണ്‍ഗ്രസ് ഇതര എം എല്‍ എ മാര്‍ ഭരണകക്ഷിയായ ബി ജെ പി നടത്തിയ അത്താഴ വിരുന്നില്‍ പങ്കെടുത്തു.
രണ്ട് ബി എസ് പി എം എല്‍ എമാരായ റബായി, സഞ്ജീവ് സിംഗ് കുശ്വാഹ്, സമാജ് വാദി പാര്‍ട്ടി അംഗം രാജേഷ് ശുക്ല, രണ്ട് സ്വതന്ത്ര എം എല്‍ എമാരായ വിക്രം സിംഗ് റാണ, സുരേന്ദ്ര സിംഗ് ഷെറ എന്നിവരാണ് 2018ല്‍ രൂപവത്കരിച്ച കമല്‍ നാഥ് സര്‍ക്കാറിനെ പിന്തുണച്ച ഏഴ് എം എല്‍ എമാരില്‍ അഞ്ച് പേര്‍.
230 സീറ്റില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. അവശേഷിക്കുന്ന രണ്ട് സ്വതന്ത്രരില്‍ ഒരാള്‍ ബി ജെ പിയെ പിന്തുണക്കുമെന്ന് സൂചന നല്‍കിയിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 കോണ്‍ഗ്രസ് എം എല്‍ എ മാര്‍ രാജിവെച്ച് ബി ജി പിയില്‍ ചേര്‍ന്നതോടയാണ് കമല്‍നാഥ് സര്‍ക്കാറിന് അധികാരം നഷ്ടപ്പെട്ടത്.
15 മാസത്തോളം ഏഴ് എം എല്‍ എ മാരും കമല്‍നാഥ് സര്‍ക്കാറിനെ പിന്തുണച്ചവരായിരുന്നു. ബി ജെ പിക്ക് 107 അംഗങ്ങളുണ്ട്. 22 വിമതരുടെ രാജിക്ക് ശേഷം കോണ്‍ഗ്രസിന്റെ അംഗസംഖ്യ 92 ആയി ചുരുങ്ങി. കോണ്‍ഗ്രസിലെയും ബി ജെ പിയുടെയും ഒരോ എം എല്‍ എ മാരുടെ മരണം രണ്ട് സീറ്റുകള്‍ ഒഴിയാന്‍ കാരണമായി.
52 പ്രാഥമിക വോട്ടുകളാണ് രാജ്യസഭാ സീറ്റിലേക്ക് ജയിക്കാനയി വേണ്ടത്. കൂടുതല്‍ കോണ്‍ഗ്രസ് ഇതര അംഗങ്ങളുടെ പിന്തുണയുള്ളതിനാലും 107 അംഗങ്ങളുള്ള ബി ജെ പിക്ക് രണ്ട് സീറ്റിലേക്ക് അനായസകരമായി വിജയിക്കാനവും. ഒരു സീറ്റെങ്കലും നേടാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അഞ്ച് എം എല്‍ എ മാര്‍ ബി ജെ പിയുടെ അത്താഴ വിരുന്നില്‍ പങ്കെടുത്തത് കോണ്‍ഗ്രിസനെ ചെറിയ രീതിയില്‍ ഉലക്കുന്നുണ്ട്. കമല്‍നാഥ് വിളിച്ച പാര്‍ട്ടി മീറ്റിംഗില്‍ പങ്കെടുക്കാതെയാണ് എം എല്‍ എ മാര്‍ അത്താഴ വിരുന്നില്‍ പങ്കെടുത്തത്.
എം എല്‍ എമാര്‍ക്ക് വരാന്‍ കഴിയില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നതാണെന്നും ഇതില്‍ അപാകതയില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് എം എല്‍ എ. പി സി ശര്‍മ പറഞ്ഞു. ഇന്ന് ബി ജെ പി പാര്‍ട്ടി മീറ്റിംഗ് വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതേസമയം, മുന്‍ കോൺഗ്രസ് എം എല്‍ എ ഹര്‍ദീപ് ഡംഗിനെ അനുകൂലിക്കുന്ന നിരവധി പേര്‍ ബി ജെ പിയില്‍ ചേര്‍ന്നു.