Connect with us

National

കീരിക്ക് വെച്ച വെടിയേറ്റ് 12 കാരന് പരുക്കേറ്റു; യുവാവ് അറസ്റ്റിൽ

Published

|

Last Updated

ബെംഗളൂരു| കീരിക്ക് വെച്ച വെടിയേറ്റ് 12കാരന് പരുക്കേറ്റ സംഭവത്തിൽ ഒരാഴ്ചക്കുശേഷം യുവാവ് അറസ്റ്റിൽ. ഈ മാസം ഒമ്പതിന് പടിഞ്ഞാറൻ ബെംഗളൂരുവിലാണ് സംഭവം. സോനെനഹള്ളി നിവാസിയും പാചകക്കാരനുമായ കുമാര(48) എന്നയാളാണ് ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് കീരിയെ വെടിവെക്കാൻ ശ്രമിച്ചത്. എന്നാൽ ഉന്നംതെറ്റി അടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയായിരുന്ന ആസിഫി(12) ന് വെടിയേൽക്കുകയായിരുന്നു.

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും അപകടാവസ്ഥ തരണം ചെയ്തിട്ടില്ല. സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിനും ആയുധ നിയമപ്രകാരവും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

---- facebook comment plugin here -----

Latest