Connect with us

National

ഡാറ്റ ഉപയോഗത്തില്‍ വന്‍ വര്‍ധന; ഒരു ഇന്ത്യക്കാരന്റെ പ്രതിമാസ ഉപയോഗം 11 ജിബിവരെ

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക്ഡൗണ്‍ കാലയളവില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിത്തില്‍ വന്‍ വര്‍ധന. രാജ്യത്തെ ഒരു ഇന്റര്‍നെറ്റ് ഉപയോക്താവിന്റെ പ്രതിമാസ ഡാറ്റാ ഉപയോഗം 11 ജിബിയില്‍ വരെ എത്തിയതായി ഇവൈ ഡിജിറ്റല്‍ കണ്‍സ്യൂമര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ടന്റ് സ്ട്രീമിങ്, ഇലേണിങ്, ഇന്‍ഫോടെയ്ന്‍മെന്റ്, സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ക്കായാണ് ആളുകള്‍ ഇത്രയധികം ഡാറ്റകള്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 61 ശതമാനം പേര്‍ ലോക്ക്ഡൗണിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഇക്കാലത്ത് കണ്ടന്റ് സ്ട്രീം ചെയ്യുന്നുണ്ട്. വീഡിയോ സ്ട്രീമിങ് 1.2 ഇരട്ടി വര്‍ധിച്ചിട്ടുണ്ടെന്നും ആഴ്ചയില്‍ ശരാശരി വീഡിയോ സ്ട്രീമിങ് സമയം ഒരാള്‍ക്ക് 4.2 മണിക്കൂര്‍ ആയി വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

60 ശതമാനം പേര്‍ സബ്‌സ്‌ക്രിപ്ഷന്‍ സ്ട്രീമിങില്‍ താല്‍പര്യമുള്ളവരാണ്. 20 ശതമാനം പേര്‍ ടിവി വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നു. ടിവി ഇഷ്ടപ്പെടുന്നവര്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് സിനിമ കാണുന്നതിനും, പരിപാടികളും, വാര്‍ത്തകളും കാണുന്നതിനുമാണ്.
2,600 ല്‍ അധികം ഉപഭോക്താക്കളുമായി സംവദിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 33 ശതമാനം ആളുകളും ഉയര്‍ന്ന ഡാറ്റാ പാക്കേജുകള്‍ക്കായി ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ അപ്‌ഗ്രേഡ് ചെയ്തു. അതില്‍ 40 ശതമാനവും അണ്‍ലിമിറ്റഡ് പ്ലാനുകളാണ്.

മിതമായ ഇന്റര്‍നെറ്റ് ബ്രൗസിങ്, ചാറ്റിങ്, ഫോണ്‍ വിളി തുടങ്ങിയ അടിസ്ഥാന ഉപയോഗങ്ങള്‍ മാത്രമുണ്ടായിരുന്ന ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ തുടര്‍ന്നു പറയുന്നു