Connect with us

Uae

ദുബൈയിൽ വിസാ സേവനങ്ങൾ; അപേക്ഷയിലെ വിവരങ്ങൾ കൃത്യമായിരിക്കണം

Published

|

Last Updated

ദുബൈ | ദുബൈയിൽ വിസാ സേവനങ്ങൾക്ക് അപേക്ഷിക്കുമ്പോൾ വ്യക്തമായ വിവരങ്ങൾ തന്നെ നൽകാൻ ശ്രദ്ധിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആർ എഫ് എ ദുബൈ) ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് റാശിദ് അൽ മർറി പൊതുജനങ്ങളെ ഓർമപ്പെടുത്തി.

വകുപ്പിന്റെ സ്മാർട് ചാനൽ, ദുബൈയിലെ ആമർ സെന്ററുകൾ എന്നിവയിലൂടെ സേവനങ്ങൾ തേടുന്നവർ അവ്യക്തമായ വിവരങ്ങളും, മേൽവിലാസങ്ങളും നൽകിയാൽ തുടർ നടപടികൾക്ക് കാലതാമസം വരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു കാലതാമസം ഒഴിവാക്കാൻ വേണ്ടിയാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് വകുപ്പ് ആവർത്തിച്ച് ഓർമിപ്പിക്കുന്നത്. ശരിയായ വിവരങ്ങൾ വിസാ നടപടികൾ കൂടുതൽ വേഗത്തിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

എമിഗ്രേഷൻ ഡിപ്പാർട്‌മെന്റിലേക്ക് സമർപിക്കുന്ന രേഖകളിൽ ശരിയായ മേൽവിലാസങ്ങൾ, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, മറ്റുവിവരങ്ങൾ എല്ലാം കൃത്യമാണെന്ന് അപേക്ഷ ടൈപ്പ് ചെയ്തതിന് ശേഷം പരിശോധിച്ചു ഉറപ്പുവരുത്തണം. ഒപ്പം തന്നെ നൽകിയ പാസ്‌പോർട്ട് പേരിലെ വരികൾക്കിടയിലെ സാമ്യത, പാസ്‌പോർട്ട് നമ്പർ, ജനന തിയതി എല്ലാം രേഖകളിൽ ഉള്ളത് തന്നെയാണെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നിട്ട് മാത്രമേ അപേക്ഷകൾ വകുപ്പിലേക്ക് സമർപിക്കാവൂവെന്ന് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് അധിക്യതർ ഓർമപ്പെടുത്തി.

അപേക്ഷകൻ നൽകിയ വിവരങ്ങൾക്ക് അനുസരിച്ചാണ് തുടർ നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താക്കളെ അറിയിക്കുന്നത്. അതുകൊണ്ട് തന്നെ അപേക്ഷിച്ച വിവരങ്ങൾ ശരിയാണെന്ന് സേവനം തേടുന്നവർ എപ്പോഴും ശ്രദ്ധിക്കണം. കൊവിഡിന്റെ പശ്ചാതലത്തിലും ഏറ്റവും വേഗത്തിലാണ് ദുബൈയിൽ വിസാ നടപടികൾ പൂർത്തിയാക്കി നൽകുന്നത്. മേൽവിലാസം ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടത് ഉപയോക്താക്കളുടെ ഉത്തരവാദിത്തമാണെന്ന് ദുബൈ എമിഗ്രേഷൻ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest