Connect with us

Covid19

കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട് എം എല്‍ എയുടെ കുടുംബാംഗങ്ങള്‍ക്കും രോഗബാധ

Published

|

Last Updated

ചെന്നൈ | കൊവിഡ് സ്ഥിരീകരിച്ച തമിഴ്‌നാട് എം എല്‍ എയുടെ കുടുംബാംഗങ്ങള്‍ക്കും അസുഖം ബാധിച്ചതായി കണ്ടെത്തി. ശ്രീപെരുമ്പത്തൂര്‍ എം എല്‍ എയും എ ഐ എ ഡി എം കെ നേതാവുമായ കെ പളനിയുടെ ബന്ധുക്കള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എം എല്‍ എയെ പരിശോധനക്കു വിധേയനാക്കിയപ്പോള്‍ കൊവിഡ് ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ മൂന്നു പേര്‍ കൂടി രോഗബാധിതരാണെന്നു സ്ഥിരീകരിച്ചു.
സ്വകാര്യാശുപത്രിയില്‍ കഴിയുന്ന എം എല്‍ എയുടെ നില തൃപ്തികരമാണെന്നാണ് വിവരം.

ഡി എം കെയുടെ മുതിര്‍ന്ന നേതാവും ചെന്നൈ ചെപ്പോക്ക് എം എല്‍ എയുമായ ജെ അന്‍പഴകന്‍ ദിവസങ്ങള്‍ക്കു മുമ്പ് കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ചെന്നൈയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. അന്‍പഴകന്റെ സഹോദരന്‍ ഉള്‍പ്പടെ കുടുംബത്തിലെ മൂന്നുപേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.