Connect with us

National

കൊവിഡ്: സംസ്ഥാനങ്ങള്‍ സൈക്കിള്‍ യാത്രാ സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണം- കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് പകര്‍ച്ചവ്യാധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ ഗതാഗതത്തിനായി മോട്ടോര്‍ വാഹനങ്ങള്‍ക്ക് പകരം സൈക്കിള്‍ പോലെയുള്ള വായു മലിനീകരണം ഉണ്ടാക്കാത്ത ഗതാഗതാ മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി.

ഈ സമയത്ത് ജനങ്ങള്‍ വ്യക്തിഗത യാത്ര ഇഷ്ട്ടപ്പെടുന്നവരാണ്. അതിനാല്‍ സൈക്കിള്‍ പോലെയുള്ള യാത്രാമാര്‍ഗങ്ങളാണ് നല്ലത്. പൊതുഗതാഗത സംവിധാനങ്ങളില്‍ പണരഹിത സംവിധാനം ഉള്‍പ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് പ്രതിസന്ധിയല്‍ ലോകരാജ്യങ്ങള്‍ സൈക്കിള്‍ പോലെയുള്ള ഗതാഗത സംവിധാനങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. സൈക്കിള്‍ യാത്രക്കാരെ സഹായിക്കുന്നതിനായി ന്യൂയോര്‍ക്കില്‍ 40 മൈല്‍ ദൂരത്തില്‍ പുതിയ പാതകള്‍ നിര്‍മിച്ചിട്ടുണ്ട്. ഓക്ക്‌ലാന്‍ഡില്‍ 10 ശതമാനം നഗരങ്ങള്‍ സൈക്കിള്‍ യാത്രക്കായി അടച്ചിട്ടതായും  കൊളംബിയയിലെ ബൊഗാട്ടയില്‍ ഒരു രാത്രി കൊണ്ട് 76 കി. മി സൈക്കിള്‍ പാത നിര്‍മിച്ചെന്നും അദ്ദേഹം ഉദാഹരണമായി അദ്ദേഹം പറഞ്ഞു.

മോട്ടോര്‍ ഇതരഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കും മെട്രോറെയില്‍ കമ്പനികള്‍ക്കും ഗ്രാമവികസന മന്ത്രാലയ സെക്രട്ടറി ദുര്‍ഗ ശങ്കര്‍ നിര്‍ദേശം നല്‍കി.

കൊവിഡ് പ്രതിസന്ധി നഗരങ്ങളിലേക്ക് അഞ്ച് കി. മീറ്ററിന് താഴെയുള്ള യാത്രകള്‍ക്ക് സൈക്കിള്‍ സംവിധാനം ഉപയോഗിക്കുന്നതിന് അവസരം നല്‍കുന്നു. ഇതിന് കുറഞ്ഞ ചെലവും കുഞ്ഞ മാനവിഭശേഷിയുമാണ് ആവശ്യം. ഇത് നടപ്പാക്കാന്‍ വേഗവും എളുപ്പവുമാണ്. കൂടാതെ പരിസ്ഥിതി സൗഹൃദവുമാണെന്നും അദ്ദേഹം പറഞ്ഞു.